ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗാലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവ
അക്ഷര
വൃക്ഷം
കോവിഡ്
19 പ്രതിരോധ
പ്രവർത്തനങ്ങളുടെ ഭാഗമായി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ
അവധിക്കാലം ചെലവഴിക്കുന്ന
കുട്ടികൾക്ക് സർഗ്ഗശേഷി
പ്രകാശിപ്പിക്കുന്നതിനുള്ള
പദ്ധതിയാണ് അക്ഷര വൃക്ഷം.പരിസ്ഥിതി,
ശുചിത്വം,
രോഗപ്രതിരോധം
എന്നീ വിഷയങ്ങളെ ആധാരമാക്കി
ലേഖനം, കഥ,
കവിത
എന്നിവ തയ്യാറാക്കാനും
പ്രസിദ്ധീകരിക്കാനും ഓരോ
കുട്ടിക്കും അവസരം നൽകുന്നതാണ്
പദ്ധതി.
സ്കൂൾവിക്കിയിൽ
പ്രസിദ്ധീകരിക്കും.മൊകേരിരാജീവ്
ഗാന്ധി മെമ്മോറിയൽഹയർ സെക്കന്ററി
സ്‌കൂള്‍ കുട്ടികളുടെ രചനകൾ
ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾകുട്ടികളുടെ രചനകൾക്കുട്ടികളുടെ രചന
മൊകേരി
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂളില്‍
2019-2020
വര്‍ഷത്തെ
പ്രവര്‍ത്തനങ്ങളും-നേട്ടങ്ങളും
പുതിയപാഠ്യപദ്ധതിയുടെ
കുറിച്ച് രക്ഷിതാക്കൾക്കുള്ള
ബോധവൽക്കരണത്തിന്റെ ഭാഗമായി
മാതൃസംഗമം
സ്കൂളിൽ നടക്കുകയുണ്ടായി
ഓരോവർഷവും ആരംഭത്തിൽ തന്നെ
മാതൃസംഗമംവിദ്യാലയത്തിൽ
സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ
വെല്ലുവിളികൾനേരിടുന്നതിനാവശ്യമായഉൾക്കരുത്തുള്ളപുതുതലമുറയെവാർത്തെടുക്കാൻ
നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെകുറിച്ച്
ചർച്ച നടന്നു.
-
പ്രകൃതിയും
നമ്മുക്ക് ചുറ്റുമുള്ള
പാമ്പുകളും
സോഷ്യൽ
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ
Kerala
Forest and Wildlife Department റാപ്പിഡ്
റസ് പോൺസ് ടീം അംഗമായ നിധീഷ്
ചാലോടിന്റെ നേതൃത്വത്തിൽ
പ്രകൃതിയും നമ്മുക്ക്
ചുറ്റുമുള്ള പാമ്പുകളും എന്ന
വിഷയത്തെ ആസ്പദമാക്കി ക്ലാസ്
നടന്നു.
july 2019
- എസ്.എസ്,എൽ.സി
റിസൽട്ട് 2018-19
ഇക്കഴിഞ്ഞ
എസ്.എസ്,എൽ.സി
പരീക്ഷയിൽ 1085
കുട്ടികൾ
പരീക്ഷയെഴുതിയതിൽ 1083കുട്ടികൾ
വിജയിച്ചു.179
കുട്ടികൾക്ക്
ഫുൾ എ +.വിജയം
99.81
ശതമാനം.
ജില്ലയിൽ
ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ്
നേടിയത് ഞങ്ങളുടെ സ്കൂൾ തന്നെ
.സംസ്ഥാനതലത്തിൽ
ഫുൾ എ പ്ലസ്സ് മൂന്നാം സ്ഥാനം
എസ്.എസ്,എൽ.സി
പരീക്ഷ യിൽ സ്കൂൾ തുടങ്ങിയത്
മുതൽ ഇന്നേവരെ ഉന്നത വിജയമാണ്
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി
സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും
ആത്മാർത്ഥതയും കൈമുതലായുള്ള
ഒരു പറ്റം അധ്യാപികാധ്യപകൻമാരുടെ
കൂട്ടായ
പരിശ്രമത്തിന്റെ ഫലമാണ്
ഞങ്ങളുടെ ഈ ഉന്നത
വിജയംഅധ്യാപികാധ്യപകൻമാരുടെയും,മാനേജ്
മെന്റിന്റയും,രക്ഷിതാക്കളുടെയും
കൂട്ടായയത്നത്തിന്റെ
കൈകോർക്കലാണിത്
- ഉന്നതവിജയികൾക്ക്
അനുമോദനം
എസ്.എസ്.എൽ.സി,പ്ലസ്
ടു പരീക്ഷയിൽ ഉന്നതവിജയം
കരസ്ഥമാക്കിയ വിദ്യർത്ഥികളെ
സ്കൂൾ ഹാളിൽ വെച്ച് അഭിനന്ദിക്കുകയും
ബഹുമതികൾ സമർപ്പിക്കുകയും
ചെയ്തു .എസ്.എസ്.എൽ.സി
പരീക്ഷയിൽ A+നേടിയ
179
വിദ്യാർത്ഥികളെയും,
പ്ലസ്
ടു പരീക്ഷയിൽ A+നേടിയ
24
വിദ്യാർത്ഥികളെയുമാണ്
അനുമോദിച്ചത്.
പാനൂർ
ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ
എൻ അനൂപ് പരിപാടി ഉദ്ഘാടനം
ചെയ്തു.അധ്യക്ഷത
ടി വിമല മൊകേരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്.
പാനൂർ
സി.ഐ.
ടി.പി.ശ്രീജിത്ത്
മുഖ്യ അതിഥിയായി
ഫാസ്റ്റ്
ഫുഡ് ശീലിക്കുന്ന പുതിയതലമുറയ്ക്ക്
പഴമയുടെ രുചക്കൂട്ടുകൾ
പരിചയപ്പെടുത്തി ഭക്ഷ്യമേള
സംഘടിപ്പിച്ചു.
സ്കൂളിലെ
സയൻസ് ക്ലബിൻെയും SPC
കേഡറ്റിൻെയും
ആഭിമുഖ്യത്തിലാണ് മേള
സംഘടിപ്പിച്ചത്.
162 ഓളം
വിഭവങ്ങളാണ് മേളയിൽ ഒരുക്കിയത്.
കാലം
മാറുന്നതിനനുസരിച്ച് മലയാളികളുടെ
ഭക്ഷണക്രമത്തിലും വലിയ
മാറ്റങ്ങളാണ് ഉണ്ടായത്.ഭക്ഷണക്രമത്തിലുണ്ടായ
മാറ്റം ജീവിതശൈലീ രോഗങ്ങളിലേക്കും
മലയാളികളെ തള്ളിവിട്ടിട്ടുണ്ട്.എന്നാൽ
പഴയ കാലത്തെ ഭക്ഷണം ആരോഗ്യസംരക്ഷണത്തിൽ
വലിയോരു ഘടകമായിരുന്നുവെന്ന്
പുതിയതലമുറയ്ക്ക് ബോധ്യപ്പെടുത്തുക
എന്ന ലക്ഷ്യത്തോടെയാണ്
ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഗോതമ്പ്കഞ്ഞി
,കർക്കിടകകഞ്ഞി,ചമ്മന്തികൾ
സദ്യപായസം,ഇലക്കറികൾ
,പുഴുക്കുകൾ
,ചക്കകൊണ്ടുള്ള
വിഭവങ്ങൾ തുടങ്ങി മലയാളക്കരയുടെ
തനത് രുചിക്കൂട്ടുകളെല്ലാം
തന്നെ മേളയിൽ ഒരുക്കിയിരുന്നു.മേള
കൃഷി ഗവേഷകനും പരിസ്തിതി
പ്രവർത്തകനുമായ കെ വി ആർ കണ്ണൻ
ഉദ്ഘാടനം ചെയ്തു.
- ഷോർട്ട്
ഫിലിം -"സ്കോളർഷിപ്പ്
ജാക്കറ്റ് "
മൊകേരി
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂളിലെ
ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ്
ജാക്കറ്റ് എന്ന പേരിൽ ഒരു
ഷോർട്ട് ഫിലിം നിർമ്മിച്ചു.
ഷോർട്ട്
ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം
പാനൂർ സി,ഐ
.
ശ്രീജിത്ത്
നിർവഹിച്ചു.
പതിനേഴ്
മിനുട്ട് ദൈർഘ്യമുള്ള ഈ
ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ
ആണ് സംവിധാനം ചെയ്തത്,ഏഴ്
പേരാണ് പ്രധാനകഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നതെങ്കിലും
സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും
ഈ ഷോർട്ട് ഫിലിമിൽ
ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പത്താതരം
ഇംഗ്ലീഷ് പാഠപുസ്തകത്തിലെ
സ്കോളർഷിപ്പ്ജാക്കറ്റ് എന്ന
പാഠമാണ് ഷോർട്ട് ഫിലിം ആയി
ഒരുങ്ങിയത്.കഷ്ടപ്പാടുകളും
എതിർപ്പുകളും എത്രയുണ്ടായാലും
കാത്തിരുന്നാൽ നീതി കൂടെ
വരുമെന്നുള്ള സന്ദേശമാണ്
ഈഷോർട്ട് ഫിലിം നല്കുന്നത്.
august/september 2019 ഷോർട്ട്
ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം
ഷോർട്ട്
ഫിലിം കണാൻ ഇവിടെ ക്ലിക്ക്
ചെയ്യുക
- നിഴൽക്കൂത്തും
പാട്ടും -വിദ‍്യാരംഗം
ജില്ലാക്യാമ്പ്.
വിദ്യാരംഗംകലാസാഹിത്യവേദി
റവന്യൂ ജില്ലയും പാനൂർ ഉപജില്ല
കമ്മിറ്റിയും ചേർന്ന് കേരള
ഫോക് ലോർ അക്കാദമിയുടെ
സഹകരണത്തോടെ മൊകേരി രാജീവ്
ഗാന്ധി മെമ്മോറിയൽ ഹയർ
സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും
പാട്ടും-നാടൻ
കലാശില്പശാല അരങ്ങേറി.സംഗീത
സംവിധായകനും ഗായകനുമായ
ഡോ.ജാസിഗിഫ്റ്റ്
ഉദ്ഘാടനം ചെയ്തു.
മൊകേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക്
ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ
പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം
നടത്തി.വിദ്യാരംഗം
സംസ്ഥാന സാഹിത്യ പുരസ്കാരം
നേടിയ അധ്യപകർക്കുള്ള ഉപഹാര
സമർപ്പണം കണ്ണൂർ ജില്ലാ
വിദ്യാഭ്യാസ ഉപഡയറക്ടർ
ടി.പി.നിർമ്മലാദേവി
നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
പാനൂർ ഉപജില്ല വിദ്യാരംഗം
സമാഹരിച്ച തുക പാനൂർ ഉപജില്ല
വിദ്യാരംഗം കോ ഓർഡിലനേറ്റർ
കെ എം സുനലനിൽ നിന്ന് എ .ഇ.ഒ.
സി
കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം
ജില്ല കോ ഓർഡിലനേറ്റർ എം കെ
വസന്തൻ ശില്പശാല വിശദീകരണം
നടത്തി.ഡോ.ജാസിഗിഫ്റ്റും
കുട്ടികളും തമ്മിൽ മുഖാമുഖം
നടത്തി നിഴൽക്കൂത്തും
തോൽപ്പാവക്കൂത്തും അരങ്ങേറി.സപ്തംബർ
21,22
-2019
നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ
</gallery> പത്ര റിപ്പോർട്ട്
മലയാളികളുടെ
പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ
നാടൻപൂക്കളുടെ പ്രദർശനം
സംഘടിപ്പിച്ചു.
നമ്പ്യാർവട്ടം
എന്ന പേരിൽ സംഘടിപ്പിച്ച
പൂക്കളുടെ പ്രദർശനത്തിൽ 120
ഓളം
നാടൻപൂക്കളാണ് ഒരുക്കിയത്.
ഒരു
കാലഘട്ടം മുതലിങ്ങോട്ട്
മലയാളികളുടെ പൂക്കളങ്ങൾ
സമ്പുഷ്ടമാകുന്നത്
ഇതരസംസ്ഥാനപൂക്കളാണ്.
ഇതിന്
എത്ര പണം മുടക്കാനും മലയാളികൾ
തയ്യാറാണ്.പഴയതലമുറ
തൊടികളിൽ നിന്നും പറമ്പുകളിൽ
നിന്നും പൂക്കൾ ശേഖരിച്ച്
ഒരുക്കിയിരുന്ന പൂക്കളങ്ങൾ
അപ്രത്യക്ഷമായിട്ട്
വർഷങ്ങളേറെയായി.അത്തരം
പൂക്കളെ പരിചയപ്പെടുത്താനും
വീണ്ടും പൂക്കളങ്ങളിലേക്ക്
മടക്കിയെത്തിക്കാനുമാണ
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്കൂളിലെ എൻ
എസ് എസ് ന്റെ നേതൃത്വത്തിൽ
വിദ്യാർത്ഥികളും അധ്യാപകരും
ശ്രമിച്ചത്.
Sept 2019
ഭാരതീയ
ചികിത്സാവകുപ്പ് വിദ്യാലയങ്ങളിൽ
നടപ്പിലാക്കുന്ന ഋതു ആരോഗ്യപദ്ധതി
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂളിൽ
തുടങ്ങി.
കൗമാര
പ്രായത്തിലുള്ള പെൺകുട്ടികളുടെ
ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള
ആയുർവേദ ചികിത്സയാണ് പദ്ധതിയിലൂടെ
നടപ്പാക്കുന്നത്.
ജില്ലാപഞ്ചായത്ത്
സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷ
ടി.ടി.റംല
ഉദ്ഘാടനം ചെയ്തു.
മൊകേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ടി വിമല അധ്യക്ഷത വഹിച്ചു.
ജില്ലാ
മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ
ബിന്ദു മുഖ്യാതിഥി ആയിരുന്നു.ഡോ.സെബിന
പദ്ധതി വിശദീകരിച്ചു.
ആയുഷ്
മെഡിക്കൽ ഓഫിസർ ഡോ.കെ
ദീപ്തി,മൊകേരി
ഗ്രാമപഞ്ചായത്ത് ആരോഗ്യ
വദ്യാഭ്യസ സ്റ്റാന്റിങ്
കമ്മിറ്റി ചെയർ പേഴ്സൺ വി.പി
ഷൈനി,പ്രിൻസിപ്പൽ
എ.കെ.പ്രേമദാസൻ,പ്രഥമാധ്യാപകൻ
സി.പി.സുധീന്ദ്രൻ
,ഡോ
.പി.മുഹമ്മദ്
മദർ പി.ടി.എ
പ്രസിഡന്റ് കെ.നിഷ
,ആർ.വിജിന
എന്നിവർ സംസാരിച്ചു.2019,
സെപ്റ്റംബർ
24
- "ജീവധാര"
രക്തദാന
ക്യാമ്പ്
മൊകേരി
രാജീവ് ഗാന്ധിമെമ്മോറിയൽ
ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ്
പോലീസ് കാഡറ്റിന്റെയും ,NSS
യൂണിറ്റിന്റെയും
സംയുക്താഭിമുഖ്യത്തിൽ മലബാർ
ക്യാൻസർ സെന്റർ കോടിയേരിയിലെ
ക്യാൻസർ രോഗികൾക്ക് രക്തം
ദാനം നൽകി.SP
C യുടെ
പത്താം വാർഷികം ആചരിക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്തുടനീളം
"രക്തം
ദാനം നൽകുന്നത് ജീവദാനം"
നൽകുന്നതിന്
തുല്യമാണെന്ന സന്ദേശം
കുട്ടികളിലെത്തിക്കാൻ രക്ത
ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ
AK
പ്രേമദാസന്റെ
അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ
സന്തോഷ്.കെ
ഉദ്ഘാടനം ചെയ്തു.
ASI ദേവദാസ്
ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ
M
K രാജീവൻ
സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS
പ്രോഗ്രാം
കോർഡിനേറ്റർ സജീവ് ഒതയോത്ത്
നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ
രക്ഷിതാക്കളും സുഹൃത്തുക്കളും,
ബന്ധുക്കളും
രക്തം ദാനം നൽകി.ആദ്യ
ഘട്ടമായ ഇന്ന് 42
പേരുടെ
രക്തം ശേഖരിച്ചു.ഓരോ
കേഡറ്റും 5
പേരെ
രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും
സമ്മദപത്രം വാങ്ങിക്കുകയും
ചെയ്യേണ്ടത് ഈ പദ്ധതിയുടെ
ലക്ഷ്യമാണ്.2019,
സെപ്റ്റംബർ
30
മൊകേരി
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി
ജയന്തി വിപുലമായി ആചരിച്ചു.
പ്രിൻസിപ്പൽ
AK
പ്രേമദാസും,
ഹെഡ്മാസ്റ്റർ
CPസുധീന്ദ്രനും
ചേർന്ന് പതാക ഉയർത്തി ചടങ്ങ്
ആരംഭിച്ചു.
തുടർന്ന്
Spc
കേഡറ്റുകളും
മറ്റ് വിദ്യാർത്ഥികളും
അധ്യാപകരും ഗാന്ധി പ്രതിമയിൽ
പുഷ്പാർച്ചന നടത്തി.
മൊകേരി
പഞ്ചായത്ത് പരിസരം കേഡറ്റുകളും
പഞ്ചായത്ത് മെമ്പർ മാരും
ചേർന്ന് ശുചീകരിച്ചു.
മൊകേരി
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
T
വിമല
നേതൃത്വം നൽകി.
മറ്റ്
spc
കേഡറ്റുകൾ
മൊകേരി പ്രാഥമിക ആരോഗ്യ
കേന്ദ്രം വളള്യയ് പരിസരം
ശുചീകരിച്ചു.
ഹെൽത്ത്
ഇൻസ്പെക്ടർ പ്രജിത്ത് കമാർ
PM
നേതൃത്വം
നൽകി.
കുറച്ച്
കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും
സ്കൂൾ പരിസരവും ശുചീകരിച്ചു.
കപ്പയും
കാപ്പിയും കഴിച്ച് കുട്ടികൾ
ഉച്ചയ്ക്ക് പിരിഞ്ഞു.
- ഔഷധസസ്യമൊരുക്കി
സ്കൂൾ വിദ്യാർത്ഥികൾ
ഔഷധസസ്യമൊരുക്കി
സ്കൂൾ വിദ്യാർത്ഥികൾ പാനൂർ
ആയുർവേദ ആശുപത്രി അങ്കണത്തിൽ
മൊകേരി രാജീവ് ഗാന്ധി
മെമ്മോറിയൽ ഹയർ സെക്കന്ററി
സ്കൂളിലെ വിദ്യാർത്ഥികളാണ്
ഔഷധത്തോട്ടം ഒരുക്കിയത്.ദശപുഷ്പങ്ങൾ
,ദന്തപാല,ചമത
തുടങ്ങി നൂറോളം അപൂർവ്വങ്ങളായ
ഔഷധസസ്യങ്ങളാണ് ഇവിടെ
ഒരുക്കിയത്.ദിവസങ്ങൾ
നീണ്ട പരിശ്രമത്തിനൊടുവിലാണ്
വിദ്യാർത്ഥികൾ ഔഷധത്തോട്ടം
സഞ്ചമാക്കിയത്.അശോകവനി
എന്ന പേരിൽ ഒരുക്കിയ
ഔഷധത്തോട്ടത്തിന്റെ നാമകരണം
കണ്ണൂർ ആയുർവേദ ഡി എം ഒ .
ഡോ.ബിന്ദു
നിർവ്വഹിച്ചു 2019
october
- ലഹരിവിമുക്തം
പദ്ധതിയുമായി വിദ്യാർത്ഥികൾ
2019
october
ലഹരിക്കെതിരെയുള്ള
പോരാട്ടം സ്വന്തം വീടുകളിൽ
നിന്ന് തുടങ്ങുമെന്ന
പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
മൊകേരി രാജീവ് ഗാന്ധി
മെമ്മോറിയൽ ഹയർ സെക്കന്ററി
സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം
വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ
സ്റ്റിക്കറുകൾ വാനിലുയർത്തി
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക്
ചുക്കാൻപിടിച്ചത്.
വിദ്യാലയങ്ങളും
അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച്
ലഹരിമാഫിയകളുടം നീരാളിപിടുത്തം
ശക്തമായി കൊണ്ടിരിക്കുന്നു
എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ
ഇതിന് പ്രേരിപ്പിച്ചമ്."എന്റെ
വീട് ലഹരിവിമുക്തം ഞാൻ അതിൽ
അഭിമാനിക്കുന്നു"
എന്ന്
രേഖപ്പെടുത്തിയ സ്റ്റിക്കർ
വീടുകളിൽ പതിക്കും.ജനമൈത്രി
പോലീസിന്റെ സഹകരണത്തോടെ എൻ
എസ് എസ്,
എസ്
പി സി യൂണിറ്റുകളാണ് പദ്ധതി
നടപ്പിലാക്കുന്നത്.കണ്ണൂർ
ജില്ല റേഞ്ച് ഡി ഐ ജി കെ
.സേതുരാമൻ
ലഹരിവിമുക്ത വീട് സ്റ്റിക്കർ
പ്രകാശനം നടത്തി.
എന്റെ
വീട് ലഹരിവിമുക്തം -കൂടുതൽ
ചിത്രങ്ങൾ കാണാം
പാനൂർ
ഉപജില്ല കേരള സ്കൂൽ കലോത്സവം
കടവത്തൂർ പി കെ എം ഹയർ സെക്കന്ററി
സ്കൂളിൽ വെച്ച് നടന്നു.
ഒക്‌ടോബർ29,30,31,1
തിയ്യതികളിലാണ്
കലോത്സവം നടന്നത്.പൊതു
വിഭാഗ മത്സരങ്ങളിലും
സംസ്കൃതോത്സവത്തിലും
,അറബികലോത്സവത്തിലും
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്കൂൾ
വിഭാഗത്തിലും ഹയർസെക്കന്ററി
വിഭാഗത്തിലും ഓവറോൾ
ചാമ്പ്യൻമാരായി.കഴിഞ്ഞ
24
വർഷമായി
പാനൂർ ഉപജില്ലയിൽ കലോത്സവം
,അറബികലോത്സവം,,സംസ്കൃതോത്സവം
എന്നിവയിൽ വിജയകിരീടം
ചൂടുന്നു.കണ്ണൂർ
റവന്യു ജില്ലകലോത്സവത്തിൽ
തുടർച്ചയായി രണ്ട്തവണ
(2015-16,2016-17)ചാമ്പ്യൻഷിപ്പ്
നേടി മികച്ച വിദ്യാലയമായി
മാറി.ഇക്കഴിഞ്ഞ
കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ
റണ്ണേഴ്‌സ് അപ്പ്,സംസ്ഥാനതലത്തിൽ
നാല്പതോളം വിദ്യാർതഥികൾക്ക്എ
ഗ്രേഡ്.സംസ്ഥാനതലത്തിൽ
മാർഗ്ഗംകളി,ദഫ്‌മുട്ട്,യക്ഷഗാനം
,അറബനമുട്ട്
എന്നീ നാല് ഗ്രൂപ്പിനങ്ങളിൽഎ
ഗ്രേഡ് .
- സൈബർ
മിസ്സ് യൂസിനെ കുറിച്ചുള്ള
ക്ലാസ്സ്
രാജീവ്
ഗാന്ധി മെമ്മോറിയൽ ഹയർ
സെക്കണ്ടറി സ്കൂൾ മൊകേരിയിലെ
പെൺ കുട്ടികൾക്കായി നടത്തിയ
സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള
ക്ലാസ്സ് എസ്.ഐ
ബിന്ദു രാജും,
വഴി
തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ
സാജൻ തോമസും ക്ലാസ്സെടുത്തു.
H M സി.പി.സുധീന്ദ്രന്റെ
അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP
വേണുഗോപാൽ
ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2019,
നവംബർ
19
- Spc
യൂണിറ്റിന്റെ
ക്രിസ്തുമസ് അവധിക്കാല കേമ്പ്
രാജീവ്
ഗാന്ധി മെമ്മോറിയൽ ഹയർ
സെക്കണ്ടറി സ്കൂൾ മൊകേരി Spc
യൂണിറ്റിന്റെ
ക്രിസ്തുമസ് അവധിക്കാല കേമ്പ്
മൂന്ന് ദിവസങ്ങളിലായി
നടന്നു.കേമ്പിന്റെ
ഉദ്ഘാടനം തലശ്ശേരി ഗവ:
ആശുപത്രിയുടെ
സുപ്രണ്ട് ഡോക്ടർ പിയൂഷ്
നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ
കേഡറ്റുകൾ ശേഖരിച്ച 500
രക്തദാന
സമ്മതപത്രം അദ്ധേഹത്തിന്
കൈമാറി.
പ്രമുഖ
ഫാക്കൽറ്റീസിന്റെ ക്ലാസുകളും,
രക്ഷിതാക്കൾ
ക്കുള്ള ക്ലാസ്സും,
ദൃശ്യപാഠം,
Zumba ഡാൻസ്,
കേമ്പ്
ഫയർ,
X mas കേക്ക്
മുറിച്ചും ആഘോഷിച്ചു.
മൂന്നാം
ദിവസം രാവിലെ 6
മണിക്ക്
പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ
പേരാവൂർ"
മാരത്തോണിൽ
80
കേഡറ്റുക
ൾ പങ്കെടുത്തു മെഡലുകൾ
കരസ്ഥമാക്കി.
തുടർന്ന്
കണിച്ചാറുള്ള ശിശു ഭവൻ
സന്ദർശിക്കുകയും,
കേഡറ്റുകൾ
ശേഖരിച്ച വസ്ത്രങ്ങൾ,
ഭക്ഷണ
വസ്തുക്കൾ അവർക്ക് നൽകുകയും,
അവരോടൊപ്പം
കേക്ക് മുറിക്കുകയും,
പരിപാടികൾ
നടത്തിയും,
ഭക്ഷണം
കഴിക്കുകയും ചെയ്തു.4
മണിക്ക്
പതാക താഴ്ത്തി കേമ്പ്
അവസാനിപ്പിച്ചു.
- സംസ്ഥാന
തല ജൈവവൈവിദ്ധ്യ പ്രോജക്ട്
ഒന്നാം സ്ഥാനം
സംസ്ഥാന
ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ
കോൺഗ്രസ്സിൽ പ്രോജക്ട്
അവതരണത്തിൽ സംസ്ഥാനതലത്തിൽ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂളിലെ
വി അമീഷ,ടി
പി.അഞ്ജന
എന്നീ വിദ്യാർത്ഥിനികൾ ഒന്നാം
സ്ഥാനം കരസ്ഥമാക്കി.
മന്ത്രി
സി രവീന്ദ്രനാഥിൽനിന്ന്
ഉപഹാരം ഏറ്റുവാങ്ങി.
പാനൂർ
പ്രദേശത്ത് നടന്ന കരിങ്കൽ
ഭിത്തികെട്ടിയുള്ള തോട്സംരക്ഷണവും
കൈതക്കാട് ആവാസവ്യവസ്ഥ
നേരിടുന്ന വെല്ലുവിളികളും
അത്ല കൃഷിക്കും കാലാവസ്ഥക്കും
ഉണ്ടാക്കിയ ആഘാതവും എന്നതാണ്
പഠനവിഷയം .
ഫെബ്രുവരി
2
2020
മൊകേരി
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ്
പോലീസ് കേഡറ്റിന്റേയും പാനൂർ
ജനമൈത്രി പോലീസിന്റേയും
സംയുക്താഭിമുഖ്യത്തിൽ
കുട്ടികൾക്കെതിരെ വർദ്ധിച്ചു
വരുന്ന അതിക്രമത്തിനെതിരെ
ഒപ്പ് ശേഖരണം "
മാലാഖ
"
എന്ന
പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി വിമല .ടി
.നിർവ്വഹിച്ചു.
സ്കൂളിലെ
എസ്.പി.സി
കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും
ടീച്ചേഴ്‌സും കാൻവാസിൽ
ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള
അക്രമത്തിനെതിരെ പ്രതിഷേധിച്ചു.
പാനൂർ
എസ്.ഐ
.മനോഹരൻ,
ഹെഡ്മാസ്റ്റർ
സി .പി
.സുധീന്ദ്രൻ,
വാർഡ്
മെമ്പർ ശ്രീമതി കനകം,
പി.ടി.എ
വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്,
മദർ
പി.ടി.എ
പ്രസിഡണ്ട് ശ്രീമതി വിജയത,
പാനൂർ
ജനമൈത്രി പോലീസ് പി.ആർ.ഒ
ദേവദാസ് ASI,
ബീറ്റ്
ഓഫീസർ സുജോയ് കെ.എം
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി
18
2020
മൊകേരി
രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂൾ
വിദ്യാർത്ഥികൾക്കും
അധ്യപകർക്കുമായി ഡിജിറ്റൽ
ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ
സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ്
ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ
കമ്മിറ്റിയുടെയും
മാനേജ്‍മെന്റിന്റയും
നേതൃത്വത്തിൽ ആകെ ആറ്്
ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ്
ഡിജിറ്റൽ ലൈബ്രറി സൗകര്യം
വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ
വായനയുടെ ലോകത്തേക്ക്
കൈപിടിച്ചുയർത്തുക എന്ന
ലക്ഷ്യത്തോടെയാണ് ആധുനിക
സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി
ഡിജിറ്റൽ ലൈബ്രറി സംവിധാനം
ഒരുക്കിയത്.2020
ഫിബ്രുവരി
മാസം 20ന്
ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ
ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം
പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ
ശേഖരിച്ചിട്ടുണ്ട്
- ഹരിതവിദ്യാലയം
-
തലശ്ശേരി
വിദ്യാഭ്യാസ ജില്ല .
ഒന്നാം
സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ
ഹയർ സെക്കന്ററി സ്‌കൂൾ
മൊകേരി.സ്‌കൂൾ
ക്യാമ്പസ്സിൽ പ്ലാസ്റ്റികിനെ
ഒഴിവാക്കാൻ വേണ്ടിയുള്ള
പ്രവർത്തനങ്ങൾ ,
വായുമലിനീകരണത്തെ
കുറിച്ച് നടത്തിയ പഠനങ്ങൾ
,
കണ്ടൽകാടുകളെ
കുറിച്ചുള്ള പഠനം ,
മൊകേരി
തങ്ങൾ പീടികയ്ക്കു സമീപത്തുള്ള
കനാൽ ശുചീകരണം ,
പാനൂർ
ഗവ ആയുർവേദ ആശുപത്രിയിലെ
ഔഷധത്തോട്ട നവീകരണം ,
ക്വാറിയുടെ
വനവത്ക്കരണം തുടങ്ങി
വ്യത്യസ്തമാർന്ന ഒട്ടേറെ
പ്രവർത്തനങ്ങൾ നടത്തി ഇവിടുത്തെ
സീഡ് അംഗങ്ങൾ . 6
march 2020